local news

ചാലിങ്കാല്‍ പ്രിയദര്‍ശിനി രജത ജൂബിലിക്ക് തുടക്കമായി; രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

പെരിയ : ചാലിങ്കാല്‍ പ്രിയദര്‍ശിനി കലാകായികവേദിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജതജൂബിലി ആഘോഷത്തിന് തുടക്കമായി 25 ദീപം തെളിയിച്ചു രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംഘാടക സമിതി ചെയര്‍മാന്‍ സി കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു ഡി. സി. സി. വൈസ് പ്രസിഡന്റ് സാജിത് മൗവ്വല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം കെ ബാബുരാജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു പദ്മനാഭന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മിനി എ വി, മെമ്പര്‍ മാരായ എ സന്തോഷ്‌കുമാര്‍, സി കൃഷ്ണകുമാര്‍,ലീല ചന്ദ്രന്‍,വി ഭാസ്‌കരന്‍ ചാലിങ്കാല്‍,കെ വി ഗംഗാധരന്‍, കെ ഗോപി,നാരായണന്‍ പി എന്നിവര്‍ സംസാരിച്ചു. വേള്‍ഡ് റെക്കോര്‍ഡ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിസ്മയ് ചന്ദ്രശേഖര്‍, അംബേദ്കര്‍ ദേശീയ ഫെല്ലോഷിപ്പ് അവാര്‍ഡ് ജേതാവ് പത്മനാഭന്‍ ചാലിങ്കാല്‍,സ്‌കൂള്‍ കലോത്സവം കേരളോത്സവം വിജയികള്‍ എന്നിവരെചടങ്ങില്‍ വെച്ച് ആദരിച്ചു.വി മനോജ് കുമാര്‍ സ്വാഗതവും നിഷ സൂരജ് നന്ദി യും പറഞ്ഞു.തുടര്‍ന്ന് വിവിധകലാപരിപാടികള്‍ അരങ്ങേറി.

 

error: Content is protected !!