local news

മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണം; ജനകീയ ഒപ്പുശേഖരണം നടത്തി നാട്ടുകാര്‍

കാഞ്ഞങ്ങാട്: മാണിക്കോത്ത് പ്രദേശത്ത് റെയില്‍വേ ഗേറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കടുത്ത യാത്രാദുരിതവും സുരക്ഷാഭീഷണിയും നേരിടുകയാണ്. നിത്യേന സ്‌കൂളിലേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനും റെയില്‍വേ പാളം മുറിച്ചുകടക്കേണ്ടിവരുന്നത് പിഞ്ചുകുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രദേശവാസികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ‘മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുക’എന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ഒരു വലിയ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവനും സുരക്ഷയും മുന്‍നിര്‍ത്തി മേല്‍പ്പാലം നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് അധികൃതരോട് ജനങ്ങള്‍ ആവശ്യപ്പെട്ടു. ജനകീയ ഒപ്പുശേഖരണ പരിപാടിയില്‍ ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ചിത്താരി, ഉസ്മാന്‍ ഖലീജ്, ശിഹാബ് കൊത്തിക്കാല്‍, ഷംസുദ്ദീന്‍ കൊളവയല്‍, ഹംസ സി.എച്ച്., ഹംസ കെ., നൗഫല്‍ മുട്ടുംതല, നദീര്‍ കൊത്തിക്കാല്‍, ഖാലിദ് അറബിക്കാടത്ത്, മുഹമ്മദ് സുലൈമാന്‍, റഷീദ് മുട്ടുംതല, കുഞ്ഞാമിന സി., കരീം പൂവളപ്പില്‍, കരീം കൊട്ടോടി, ഇബ്രാഹിം ചെറുവത്തൂര്‍, മുസ്ഥഫ പുഞ്ചാവി,സലാം പാലക്കി, ബി. കുഞ്ഞഹമ്മദ്, അഷ്‌റഫ് കാറ്റാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!