local news

അല്‍ സീബ് തെക്കുപുറം ടീമിന്റെ ജേഴ്‌സി പ്രകാശനംചെയ്തു

പള്ളിക്കര : ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ബേക്കല്‍ സംഘടിപ്പിക്കുന്ന
എസ്.എഫ്.എ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 3-ല്‍ പങ്കെടുക്കുന്ന അല്‍ സീബ് തെക്കുപുറം ടീമിന്റെ ജേഴ്‌സി പ്രകാശനം ബഹുമാനപ്പെട്ട കേരള കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനിഷ്, സഫ ട്രാവല്‍സ് എം.ഡി മുഹമ്മദ് മിര്‍ഷാദിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ അല്‍ സീബ് തെക്കുപുറം ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ പി, അല്‍ സീബ് യു.എ.ഇ മെമ്പര്‍ നവാസ് ബില്ല, സഫ ട്രാവല്‍സ് മാനേജര്‍ അഷ്ഫാഖ് പള്ളിപ്പുഴ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!