കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് കേന്ദ്രികരിച്ചു നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു; ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ് ഉത്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസ് തരം താഴ്ത്തുന്നതിനു എതിരെയും, അര്‍ബന്‍ ബ്രാഞ്ച് ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ ഉള്ള നീകത്തിനു എതിരെയും കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് കേന്ദ്രികരിച്ചു നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പൂട്ടിയും ഒഴിവാക്കിയും സ്വകാര്യമേഖലയെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഹൃദയബന്ധങ്ങളുള്ള സ്ഥാപനങ്ങള്‍ അടച്ച പൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ തടയാന്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ് ഉത്ഘാടനം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി വി ശരത് അധ്യക്ഷത വഹിച്ചു. സി രാഘവന്‍, കെ പി പ്രേംകുമാര്‍, ഒ രാജീവന്‍, എന്നിവര്‍ സംസാരിച്ചു. എം വിപിന്‍ സ്വാഗതവും വി വി രാജന്‍ നന്ദി പറഞ്ഞു.

