പി പി .അര്‍ച്ചന ഐ എ എസ് കാഞ്ഞങ്ങാട് സബ് കളക്ടര്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് കളക്ടറായി പി പി .അര്‍ച്ചന ഐ എ എസ് ചുമതലയേറ്റു.
2024 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ്. വയനാട് അസിസ്റ്റന്റ് കളക്ടര്‍(യു / ടി) ആയിരുന്നു. പയ്യന്നൂര്‍ സ്വദേശിനിയാണ്. കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് ബിടെക് ബിരുദം നേടിയിട്ടുണ്ട്. കാസര്‍കോട് കളക്ടറുടെ ചേമ്പറില്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ സന്ദര്‍ശിച്ച സബ് കളക്ടറെ ബൊക്കെ നല്‍കി സ്വീകരിച്ചു. എ ഡി എം.പി. ഉദയകുമാര്‍ ഡപ്യൂട്ടി കളക്ടര്‍മാര്‍ സന്നിഹിതരായിരുന്നു.

 

error: Content is protected !!