ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ലൈസന്‍സില്ലാതെയും ലൈസന്‍സ് കാലാവധി കഴിഞ്ഞും മതിയായ അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പരിധിയിലുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഓഫീസ് കേന്ദ്രങ്ങളും മറ്റ് ഇതര സ്ഥാപനങ്ങളും 2026 സെപ്റ്റംബര്‍ 10-നകം കൃത്യമായ രേഖകള്‍ സഹിതം IFTE & OS ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ കെ-സ്മാര്‍ട്ട് (www.ksmart.lsgkerala.gov.in) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നിശ്ചിത തീയതിക്കകം ലൈസന്‍സ് എടുക്കുകയോ പുതുക്കുകയോ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

 

error: Content is protected !!