മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കണം: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി .ഐ .ടി .യു) കാസര്‍കോട് ജില്ല സമ്മേളനം

കാഞ്ഞങ്ങാട്:മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി. ഐ. ടി .യു ) കാസര്‍ഗോഡ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പുതിയ കോട്ട എം. എന്‍. സ്മാരക ഹാളില്‍ വെച്ച് നടന്ന സമ്മേളനം കാഞ്ഞങ്ങാട്
മുന്‍സിപ്പല്‍ ചെയര്‍മാന്‍ , സി .ഐ. ടി .യു കാസര്‍കോട് ജില്ല വൈസ് പ്രസിഡന്റ് വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യു. തമ്പാന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി .അനില്‍കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിച്ചു. സി .ഐ .ടി .യു ജില്ല വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍, സി.ഐ. ടി .യു ഏരിയ സെക്രട്ടറി കെ.വി. രാഘവന്‍, മലബാര്‍ ദേവസ്വം സംസ്ഥാന വൈസ് പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര, സി.വി. ദാമോധരന്‍ , കെ.പ്രതീഷ് കരിവെള്ളൂര്‍, ശ്രീകുമാര്‍, സി.കെ പണിക്കര്‍ എന്നിവര്‍ . സംസാരിച്ചു.
ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭിക്കാതെ കിടക്കുന്ന ശമ്പള കുടിശ്ശിക അടിയന്തരമായി അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രക്തസാക്ഷി പ്രമേയം പി.വി കമലകാന്തന്‍, അനുശോചന പ്രമേയം മുരളിധരന്‍ മട്ടലായി അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി എം. സദാനന്ദന്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് ഉണ്ണി പാലത്തിങ്കാല്‍ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍ :
പ്രസിഡന്റ് – കെ.വി സുരേന്ദ്രന്‍ ,
വൈസ് പ്രസിഡന്റുമാര്‍ – യു.തമ്പാന്‍ നായര്‍, സതീശന്‍ നീലേശ്വരം, ടി.പി.രാജേഷ് മാരാര്‍,
സെക്രട്ടറി – എം. സദാനന്ദന്‍ , ജോയിന്റ് സെക്രട്ടറിമാര്‍ – പി.വി കമലകാന്തന്‍, നിര്‍മ്മല ചെറുവത്തൂര്‍, മുരളിധരന്‍ കാനത്തൂര്‍,
ട്രഷര്‍ – ഉണ്ണി പാലത്തിങ്കാല്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

error: Content is protected !!