പ്രിയദര്‍ശിനി പദ്ധതി മൂലം തകര്‍ന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍;  ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് അലാമിപള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. കെ. തോമസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് നടന്നു. അലാമിപള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. കെ. തോമസ് ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി പദ്ധതി മൂലം തകര്‍ന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നും. കെഎസ്ആര്‍ടിസിയില്‍ ഉള്ളതുപോലെ സ്വകാര്യ ബസ് മേഖലയിലും സ്ത്രീകള്‍ക്ക് സൗജന്യ അനുവദിക്കുകയും ഇതിന് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചു നല്‍കണമെന്നും. ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നേന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പ്രേംകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ്, ജനപ്രതിനിധികളായ എം പി ജാഫര്‍, സൗമ്യ സുനില്‍, എം പ്രശാന്ത്, കാസര്‍കോട് ആര്‍.ഡി.ഒ ജെറാള്‍ഡ്, ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം സി എ മുഹമ്മദ് കുഞ്ഞി ജില്ലാ ട്രഷറര്‍ യു. രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് കെ ഹമീദ്,വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ ഭാരവാഹി എന്‍ പി അഷറഫ്, , നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് ജില്ലാ മേധാവി എ കെ ശ്യാം പ്രസാദ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ വി പി പി മുസ്തഫ, എം വി പത്മനാഭന്‍, കെ വി ബാബു, ടി. കൃഷ്ണന്‍, ഷെറിഫ് കൊടവഞ്ചി, വിദ്യാര്‍ത്ഥിയും പ്രതിനിധികളായ , ജവാദ് പൂത്തുര്‍, ടി രാഹുല്‍, ഫെഡറേഷന്‍ താലൂക്ക് ഭാരവാഹികളായ എം ഹസൈനാര്‍, കെ എന്‍ ബാലകൃഷ്ണന്‍, തിമ്മപ്പ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ഫെഡറേഷന്‍ ജില്ല ജനറല്‍ സെക്രട്ടറി ടി. ലക്ഷ്മണന്‍ സ്വാഗതവും ഫെഡറേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി എ വി പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!