കുവൈറ്റിലെ കാസര്‍കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍, ഹാരിസ് മുട്ടുംതല അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കുവൈറ്റിലെ കാസര്‍കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍, കെ ഇ എ കുവൈറ്റ്, എക്‌സിക്യൂട്ടീവ് സീനിയര്‍ അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ഹാരിസ് മുട്ടുംതല അനുസ്മരണം നടത്തി. അജാനൂര്‍ സി എച്ച് ഹൗസില്‍ ചേര്‍ന്ന അനുസ്മരണ യോഗം ചീഫ് പട്രോണ്‍ മഹമൂദ് അപ്‌സര ഉല്‍ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. മുട്ടുംതല ജമാഅത്ത് കമ്മിറ്റി ജന. സെക്രട്ടറി റഷീദ്, മുട്ടുംന്തല ഹിഫ്ള് കോളേജ് ചെയര്‍മ്മാന്‍ ബദറുദ്ധീന്‍, കാഞ്ഞങ്ങാട് യതീംഖാന സെക്രട്ടറി സുപ്രിം മുഹമ്മദ്, സത്താര്‍ കുന്നില്‍, ഹമീദ് മധൂര്‍, പി എ നാസര്‍, മജീദ് സി എച്ച്, കമറുദ്ദീന്‍ സി, ഹനീഫ് പാലായി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അബ്ദുള്ള കടവത്ത് സ്വാഗതവും ഹോം കമ്മിറ്റി ട്രഷറര്‍ ഇരിയ മൊയ്തു നന്ദിയും പറഞ്ഞു.

 

error: Content is protected !!