ക്ഷേത്ര വാദ്യകലാകാരന്‍ കക്കാട്ട് കുഞ്ഞികൃഷ്ണ മാരാര്‍ അന്തരിച്ചു

നീലേശ്വരം: ക്ഷേത്ര വാദ്യകലാരംഗത്തും യക്ഷഗാന കലാരംഗത്തും സജീവ സാന്നിധ്യമായിരുന്ന കക്കാട്ട് കുഞ്ഞികൃഷ്ണ മാരാര്‍ (66) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ ഉപ്പിലിക്കൈ മേഖലാ അംഗമായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വാദ്യ അടിയന്തരക്കാരനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2000 മുതല്‍ പത്ത് വര്‍ഷക്കാലം കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വാദ്യ അടിയന്തരക്കാരനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ക്ഷേത്ര വാദ്യകലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കക്കാട്ട് ചിന്മയ യക്ഷഗാന കലാസമിതിയിലെ യക്ഷഗാന കലാകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.ഭാര്യ ആശാലത. മക്കള്‍ ഷമിത കൃഷ്ണന്‍, ഷിമിത കൃഷ്ണന്‍. മരുമകന്‍ :അഭിജിത്ത് ഭൗതികശരീരം ഇന്ന് രാവിലെ  കക്കാട്ടുള്ള വീട്ടില്‍ എത്തിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. ക്ഷേത്ര വാദ്യകലാരംഗത്തിനും യക്ഷഗാന കലാരംഗത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.

 

error: Content is protected !!