ഇരിയ : കായലടുക്കത്തു ഒത്തൊരുമയുടെ പൊന്നോണം 26ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് 19ആം വാര്‍ഡ് മെമ്പര്‍ സുമിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി സമിതി ചെയര്മാന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സ്വാഗതവും, ട്രഷറര്‍ നന്ദിയും പറഞ്ഞു. സി.കൃഷ്ണന്, പി എം . കുഞ്ഞിരാമന്, ലക്ഷ്മണന് സംസാരിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ നടന്നു. കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന സമ്മാന വിതരണം നിര്‍വഹിച്ചു.
കായലടുക്കം ജനകീയ കൂട്ടായ്മ ‘ഒത്തൊരുമയുടെ പൊന്നോണം 26’സംഘടിപ്പിച്ചു
