ബാലസംഘം ജില്ലാ സമ്മേളനം ഇരിയയില്‍ തുടങ്ങി; മുന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബാലസംഘത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം പനത്തടി ഏരിയയിലെ ഇരിയ നീലാംബരി ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി കെ സുരക്ഷ ആധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, സംസ്ഥാന ജോ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം പി ഗോകുല്‍, സംസ്ഥാന ജോ കണ്‍വീനര്‍ മീര ദര്‍ശക്, സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗം ടി കെ നാരായണ ദാസ്, ജില്ലാ സെക്രട്ടറി എം അനുരാഗ്, ജില്ലാ കണ്‍വീനര്‍ പി കെ നിഷാന്ത്, ജില്ലാ കോര്‍ഡിനേറ്റര്‍ കവിത കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘടക സമിതി ചെയര്‍മാന്‍ ടി വി ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പതാക ഉയര്‍ത്താല്‍, പനത്തടി ഏരിയ കമ്മിറ്റി അവതരിപ്പിച്ച സ്വാഗത സംഗീത നൃത്ത ശില്പം, വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ആദ്യ ദിവസം നടന്നു.

 

error: Content is protected !!