കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോടാം – ബേളൂര്‍ യൂണിറ്റ് കുടുംബ മേളയും പുസ്തക പ്രകാശനവും പാറപ്പള്ളി ഗ്രാമ സേവാ കേന്ദ്രത്തില്‍ നടന്നു;സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു

അമ്പലത്തറ: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ( കെ എസ് എസ് പി യു ) കോടാം – ബേളൂര്‍ യൂണിറ്റ് കുടുംബ മേളയും ആനക്കല്ല് രക്തസാക്ഷി ഗോവിന്ദന്‍ സ്മാരക വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന നാരായണന്‍ അമ്പലത്തറ രചിച്ച പഞ്ചമന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും പാറപ്പള്ളി ഗ്രാമ സേവാ കേന്ദ്രത്തില്‍ വെച്ച് നടന്നു. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഥാകാരന്‍ വി.സുരേഷ്‌കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ എം.കെ.ഗോപകുമാര്‍ പുസ്തകം പരിചയപ്പെടുത്തി. കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി.പി. അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകര്‍ത്താവ് നാരായണന്‍ അമ്പലത്തറ മറുപടി പ്രസംഗം നടത്തി. കെ എസ് എസ് എസ് പി യു പരപ്പ ബ്ലോക് പ്രസിഡണ്ട് എ.കെ. ആന്‍ഡ്രൂസ്, സെക്രട്ടറി പി.ബാബു രാജന്‍, ജോ :സെക്രട്ടറി കെ. വസന്തകുമാര്‍ , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വിജയകുമാരി , എ. ബാലചന്ദ്രന്‍ , കെ.പി.മോഹനന്‍ , യൂണിറ്റ് പ്രസിഡണ്ട് പി.ഗോപി, വായനശാല സെക്രട്ടറി പ്രസീത എ.വി. എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എം.ടി. മേഴ്‌സി സ്വാഗതവും, യൂണിറ്റ് ജോ: സെകട്ടറി വി. കുഞ്ഞി കണ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ മത്സരങ്ങള്‍ ങ്ങള്‍ അരങ്ങേറി.

 

error: Content is protected !!