150 ഗ്രാം മെതാംഫെറ്റമിന്‍ കടത്ത് കേസ്; രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അടക്കം അഞ്ചുപേര്‍ക്ക് ശിക്ഷ

കാസര്‍കോട്: 150 ഗ്രാം മെതാംഫെറ്റമിന്‍
കടത്തിയ കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അടക്കം അഞ്ചുപേര്‍
ശിക്ഷ വിധിച്ചു.
കേസിലെ ഒന്ന്, രണ്ട്, അഞ്ച്, ആറ് പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മൂന്നാം പ്രതിക്ക് 30 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ടി.എച്ച് രജിതയാണ് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി
ചട്ടഞ്ചാല്‍ തൈരയിലെ എം.എ
അബൂബക്കര്‍ (38),
രണ്ടാം പ്രതി
അബൂബക്കറിന്റെ
ഭാര്യ
അമീന അഷ്‌റ
(35),മൂന്നാം പ്രതി
ബെംഗളൂരു സ്വദേശി
വസീം അക്രം (35),
അഞ്ചാം പ്രതി
നൈജീരിയന്‍ പൗരന്മാരായ ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ എന്ന ബ്ലെസ്സിംഗ് ജോയ് (25),ആറാം പ്രതി ഉക്ക മോസസ് (41),
എന്നിവരെയാണ് കോടതി ശിക്ഷ ച്ചത്. കേസിലെ നാലാം പ്രതി സൂരജിനെ കോടതി വെറുതെ വിട്ടു.
2023 ഏപ്രില്‍ 21നാണ് കേസിനാസ്പദമായ സംഭവം. വില്‍പ്പനയ്ക്കായി കടത്തുകയായിരുന്ന 150 ഗ്രാം മെതാംഫെറ്റമിനുമായി കെ എ 03 എം.ഡബ്ലിയു 2866 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കവെ ഉദുമ പള്ളത്തുവെച്ച് ബേക്കല്‍ പോലീസാണ് ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികളെ പിടികൂടിയത്. അന്നത്തെ ബേക്കല്‍ എസ്.ഐ പി കെ പ്രദീപന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒന്നാം പ്രതി അബൂബക്കറിന്റെ അടിവസ്ത്രത്തിനുള്ളിലും കാറിന്റെ ഡാഷ്‌ബോര്‍ഡിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നൈജീരിയന്‍ പൗരന്മാരിലേക്ക് എത്തിയത്. ഇവരെ ബെംഗളൂരുവില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2023 മുതല്‍ ഇവര്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്.ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് നിര്‍മാണവും വിതരണവും നടത്തിവന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശികള്‍. വിദ്യാഭ്യാസ വിസയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും രേഖകളില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങുകയായിരുന്നു
അന്നത്തെ ജില്ലാ പോലീസ് മേധാവി ഡി.വൈ.എസ്.പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് മുന്‍ ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. വിപിനാണ്.
പോലീസ് സംഘത്തില്‍ എ എസ് ഐ സുധീര്‍ ബാബു, സീമ, സിപിഒ സനീഷ്, സരീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലോഹിതാക്ഷന്‍ ഇടയില്ലം, അഡ്വ. ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.

 

error: Content is protected !!