തൃക്കരിപ്പൂര്‍. കാസര്‍കോട് ജില്ലാ ടെന്നിക്കോയ്റ്റ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
ഈ മാസം 29,30 തീയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.മുന്‍ ഫുട്ബോള്‍ താരം കെ സത്യന് ജേഴ്സി പ്രകാശനം ചെയ്തു.ജില്ലാ ടെന്നിക്കോയ്റ്റ് അസോസിയേഷന് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, കെ വി ബിജു, പ്രിയദര്‍ശിനി ക്ലബ് ട്രഷറര്‍ ആര് ശ്രീജിത്ത്, ആര് രഞ്ജിത്ത്, ഷസിന് ചന്ദ്രന്, കെ ശ്രീജ, ഷിബു,സി നീലിമ, എ അക്ഷത്, നന്ദകിഷോര്‍ എന്നിവര്‍ സംസാരിച്ചു.
