ചുള്ളിക്കര :സി.പി.ഐ.എം വിപുലീകൃത ജില്ലാകമ്മിറ്റിയുടെ ഭാഗമായി ചുള്ളിക്കര ലോക്കല്‍ കമ്മിറ്റി തൂങ്ങലില്‍ ബഹുജന സംഗമം നടത്തി. സി.പി.ഐ.എം.ജില്ലാ കമ്മിറ്റി അംഗം മധു മുദിയക്കാല്‍ ഉല്‍ഘാടനം ചെയ്തു. സിനു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ ആണ്ടി അയറോട്ട്, ടി. കണ്ണന്‍ പാലപ്പുഴ, ബി.കുഞ്ഞമ്പു, കെ.പി.വര്‍ഗ്ഗീസ്, ഭാസ്‌ക്കരന്‍ അയറോട്ട്, ജോസ് എം.പി. എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആയുര്‍വ്വേദ പാരമ്പര്യ വൈദ്യന്‍ കെ നാരായണന്‍, ഫിസിയോതെറാപ്പിസ്റ്റ് ഡോ: രഞ്ജിത കെ. ആര്‍. കാപ്പി കൃഷിക്കാരന്‍ സിബി ജോണ്‍, ക്ഷീരകര്‍ഷകന്‍ ജോയ് വെട്ടുകല്ലേല്‍ , കേരള സ്‌കൂള്‍ ആണ്‍കുട്ടികളുടെ 65 കിലോ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ സാംജോ ജോമോന്‍, എല്‍ എസ് എസ് വിജയം നേടിയ പല്ലവി പ്രകാശ്, അക്ഷരമുറ്റം അവാര്‍ഡ് ജേതാവ് ശിവദ മോഹന്‍, അഡ്വ: അഷ്ന അലക്‌സ്, എം.ബി.ബി എസ്സ് അഡ്മിഷന്‍ ലഭിച്ച അതുല്ല്യ രാമന്‍ എന്നിവരെ അനുമോദിച്ചു. പി. ദാമോദരന്‍, സച്ചിന്‍ ഗോപു, കെ.വി.ഷാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ലോക്കല്‍ സെക്രട്ടറി സി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സി.ഗോപാലന്‍ നന്ദിയും പറഞ്ഞു.
