മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ട് പ്രതിഷേധ പ്രകടനം

കാഞ്ഞങ്ങാട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രകടനം നടത്തി കാഞ്ഞങ്ങാട് ബ്ലോക്കിന്റെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപം മുതല്‍ ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ വരെ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരന്‍, സെക്രട്ടറി കെ. ചന്ദ്രശേഖരന്‍, ജില്ലാ ട്രഷറര്‍ എസ്. ഗോപാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. നിര്‍മല, വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!