കുര്‍മല്‍എഴുത്തച്ഛന്‍ പുരസ്‌കാരം അംബികസുതന്‍ മാങ്ങാടിന് സമ്മാനിച്ചു; നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്ററിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മുന്‍ സ്പീക്കര്‍ എ എം ഷംസീര്‍ ഉദ്ഘാടനവും പുരസ്‌കാരവിതരണവും നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്:പതിമൂന്നാമത് കുര്‍മല്‍എഴുത്തച്ഛന്‍ പുരസ്‌കാരം
അംബികസുതന്‍ മാങ്ങാടിന് സമ്മാനിച്ചു.
നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്ററിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍
മുന്‍ സ്പീക്കര്‍ എ എം ഷംസീര്‍ ഉദ്ഘാടനവും പുരസ്‌കാരവിതരണവും നടത്തി. പുരസ്‌കാരവിതരണ ചെയര്‍മാന്‍ ഡോ. എ. അശോകന്‍ പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍ പോക്കുലര്‍ അവാര്‍ഡ് ജേതാവ് കുമാരന്‍ വെളിച്ചപ്പാടച്ചനെ ആദരിച്ചു.പി. വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷന്‍ വഹിച്ചു. സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സബീഷ്, ശിവജി വെള്ളിക്കോത്ത്, കെ വിശ്വനാഥന്‍, എം. വി. രാഘവന്‍, എം സുനില്‍, എം. വി. ദിലീപ് എന്നിവര്‍ സംസാരിച്ചു, ജി കെ.ഗോകുല്‍ സ്വാഗതവും ബീന താനത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!