ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ജോയിന്റ് സെക്രട്ടറിയായി നീലേശ്വരം സ്വദേശിയായ 1998 ബാച്ച് ഐ.എസ്.എസ് ഉദ്യോഗസ്ഥനുമായ പി. മനോജ് കുമാറിനെ നിയമിച്ചു.
ഔദ്യോഗിക ഉത്തരവ് പ്രകാരം, അദ്ദേഹം ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തെ കാലാവധിയിലേക്കോ അല്ലെങ്കില്‍ 2027 ഡിസംബര്‍ 01 വരെയോ, അതുമല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ (ഏതാണോ ആദ്യം) ആയിരിക്കും ഈ പദവിയില്‍ തുടരുക. നിലവിലുള്ള ജോയിന്റ് സെക്രട്ടറി പാര്‍ത്ഥസാരഥി ഗുര്‍റാലയ്ക്ക് ( സി എസ് എസ്) പകരമായാണ് ഈ നിയമനം.
