ബൈക്ക് മോഷ്ടിച്ച കേസില്‍ നീലേശ്വരം ചിറപ്പുറം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്ക് മോഷ്ടിച്ച കേസില്‍ നീലേശ്വരം സ്വദേശി അറസ്റ്റില്‍. നീലേശ്വരം ആലിങ്കീല്‍ ചിറപ്പുറം നാലുപുരപ്പാട്ടില്‍ സമീറിനെ(30)യാണ് അറസ്റ്റ് ചെയ്തത്.ഈ മാസംനാലിന് പുതിയ ബസ് സ്റ്റാന്‍ഡിലെ ഡയമണ്ട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് സമീര്‍ മോഷ്ടിച്ചത്. സംഭവത്തില്‍ ചെങ്കള ചേരൂര്‍ മേനങ്കോട് കമ്മട്ട ഹൗസിലെ അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു..

 

error: Content is protected !!