ഹോസ്ദുര്‍ഗ് മരിയമ്മ ക്ഷേത്ര നവരാത്രി ഉത്സവം: കുലകൊത്തല്‍, കൊടിയേറ്റം എന്നിവ നടന്നു

കാഞ്ഞങ്ങാട്: ഉത്തര കേരളത്തില്‍ പ്രശസ്തമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നായ ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം ഈ മാസം 11 മുതല്‍ 21 വരെ 10 ദിവസങ്ങളിലായി നടക്കുന്ന നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ച് കുലകൊത്തല്‍, കൊടിയേറ്റം എന്നിവ നടന്നു. വാദ്യമേളത്തിന്റെ അകമ്പടിയില്‍ നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ ക്ഷേത്രത്തിന് സമീപത്തായി നേരത്തെ നിശ്ചയിച്ച വീട്ടില്‍ നിന്നാണ് കുലകൊത്തന്‍ നടത്തിയത്. നിരവധി പൂജകള്‍ക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി പുതുമന
ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ ക്ഷേത്രത്തില്‍ എത്തിച്ച പ്രത്യേക സ്ഥാനത്ത് സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ കൊടിയേറ്റം നടന്നു. ആഘോഷ ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എച്ച് എന്‍ രാജേഷ് കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു.
11 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി നിരവധി പൂജകളും ആചാര ചടങ്ങുകളും കലാസാംസ്‌കാരിക പരിപാടികളും ഉണ്ടാകും. അതോടൊപ്പം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദിനംപ്രതി
പത്തായിരത്തോളം
ഭക്തജനങ്ങളാണ്
ക്ഷേത്രത്തില്‍
എത്തുന്നത്.
എല്ലാദിവസവും ഉച്ചക്ക് 12 മണി മുതല്‍ 2.30 വരെ അന്ന പ്രസാദ വിതരണവും നടക്കുന്നുണ്ട്.

 

error: Content is protected !!