സേവാഭാരതി കാഞ്ഞങ്ങാട് തിരുവോണ സദ്യയും, സുകൃതം പാലിയേറ്റീവ് കെയര്‍ നൂതന പദ്ധതി ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട് – സേവാഭാരതി കാഞ്ഞങ്ങാട് സാന്ത്വനത്തിന്റെ 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍’ സേവാഹി പരമോ ധര്‍മ്മ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ജില്ലാ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും , സഹായികള്‍ക്കും , മുഴുവന്‍ ജീവനക്കാര്‍ക്കും തിരുവോണ സദ്യയും, സുകൃതം പാലിയേറ്റീവ് കെയര്‍ നൃതന ഡിജിറ്റല്‍ പദ്ധതിയുടെ ഉദ്ഘാടനവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ച് നടന്നു. തിരുവോണ സദ്യയുടെ ഉദ്ഘാടനം ജില്ലാ ശുപത്രി ചര്‍മ്മരോഗ വിദഗ്ധ ഡോ. ദീപമേരി ജോസഫ് നിര്‍വ്വഹിച്ചു. സുകൃതം പാലിയേറ്റീവ് കെയര്‍ നൂതന ഡിജിറ്റല്‍ പദ്ധതി ഉദ്ഘാടനം റിട്ടയര്‍ ഡ് സീനിയര്‍ മാനേജര്‍ ബാലകൃഷ്ണനും, സുകൃതം പാലിയേറ്റിവ് സ്റ്ററി ലൈസര്‍ സമര്‍പ്പണം ശിവജി പ്രവാസി ഫ്രന്റ്‌സ് കൂട്ടായ്മയും, തിരുവോണ സമര്‍പ്പണം ധനലക്ഷ്മി ടെക്‌സ്‌റ്റൈല്‍ സ് മാനേജിംഗ് ഡയറക്ടര്‍ ദിലീപ് കുമാറും, മര്‍ച്ചന്റ് നേവി കെ എ .ശ്രീജിത്ത് പൈരുടുക്കവും നിര്‍വ്വഹിച്ചു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി വി. രാധാകൃഷ്ണന്‍, ബാബു പുല്ലൂര്‍, പി.പി.ശങ്കരന്‍ , ബാബു അരയി, ഹരിഹരന്‍ ഹരിയാന, മണികണ്ഠന്‍ മേലടുക്കം, കേണല്‍ ദാമോദരന്‍, എച്ച്.ആര്‍ . അമിത്ത് കുമാര്‍, യു. ആര്‍.രാജു , ഗണേഷ് റാവു, ബിന്ദു ടീച്ചര്‍, എ. വേലായുധന്‍, ശിവപ്രസാദ്, ശ്രീധരന്‍ ചെമ്പിലോട്ട്, കുമാരന്‍ കോട്ടപ്പാറ, സുനില്‍ ചെമ്പിലോട്ട്, എന്നിവര്‍ സംസാരിച്ചു. സേവാഭാരതി കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ സ്വാഗതവും, ജോ. സെക്രട്ടറി പി. ദയാനന്ദന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!