നാല്‍പ്പതിന്റെ നിറവില്‍ ഹനുമാന്‍ കുന്നുമ്മല്‍ ജിം കൂട്ടായ്മ സ്‌നേഹസംഗമവും ഓണാഘോഷവും നടത്തി

കാഞ്ഞങ്ങാട്: ശരീര സൗന്ദര്യത്തിന് കഴിഞ്ഞ 40 വര്‍ഷക്കാലമായി നിത്യവും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന കുന്നുമ്മല്‍ ഹനുമാന്‍ ജിംനേഷ്യം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിം കൂട്ടായ്മ അംഗങ്ങളുടെ സ്‌നേഹ സംഗമവും ഓണാഘോഷവും നടന്നു. നാരായണന്‍ ഹനുമാന്‍ ജിംന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 40 വര്‍ഷക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിശീലകരുടെയും, പരിശീലിക്കുന്ന സ്ത്രീകളുടെയും, പുരുഷന്മാരുടെയും, യുവാക്കളുടെയും സംഗമമാണ് നടന്നത്. കുന്നുമ്മല്‍ ഹനുമാന്‍ ജിംനേഷ്യത്തില്‍ നടന്ന സംഗമം സാമൂഹ്യപ്രവര്‍ത്തകനും കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എം രാഘവന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ ഹനുമാന്‍ ജിം അധ്യക്ഷനായി ചന്ദ്രന്‍ പെഡ്‌സ്,കെ അനില്‍,എം കൃഷ്ണകുമാര്‍,സി രാജന്‍,രാജു കുന്നത്ത്, എന്നിവര്‍ സംസാരിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ എം കെ വിനോദ് കുമാര്‍ സ്വാഗതവും എം അനിത നന്ദിയും പറഞ്ഞു. തിരുവാതിര, കൈകൊട്ടിക്കളി, കമ്പവലി, പാസിംഗ് ദ ബോള്‍, കസേര കളി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിവിധ മത്സരങ്ങളും നടന്നു.

 

error: Content is protected !!