അമ്പലത്തറ: വായിക്കുന്നവരും വായിക്കാന്‍ വേണ്ടി എഴുതുന്നവരും നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മുന്‍ പരീക്ഷാ കണ്‍ട്രോളറും സാംസ്‌കാരികപ്രവര്‍ത്തകനുമായ പ്രൊഫ.കെ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടു.എഴുത്തിനും വായനയ്ക്കും പ്രായപരിധിയില്ല.ഒ.വി.വിജയന്‍ തന്റെ വിഖ്യാത നോവലായ ഖസാക്കിന്റെ ഇതിഹാസമെഴുതിയത് അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സിലാണെന്നും അതുകൊണ്ടു തന്നെ ബിന്ദു ഹര്‍നാഡിന് എഴുത്തിന്റെ ലോകത്തെത്തിയത് വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിന്ദു ഹര്‍നാഡ് എഴുതിയ ‘ചില നിയോഗങ്ങള്‍’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കേശവ്ജി സ്മാരക പൊതുജനവായനശാലയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന മരിച്ചിട്ടില്ലെന്നും
ഒന്നും വായിക്കാത്തവര്‍ക്കാണ് വായന മരിച്ചു എന്ന അഭിപ്രായമുള്ളതെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും വെളിച്ചം വായനശാല കോര്‍ഡിനേറ്ററുമായ ഫറീന കോട്ടപ്പുറം പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു. ബാലചന്ദ്രന്‍ കൊട്ടോടി പുസ്തകം ഏറ്റുവാങ്ങി.ടി.ഗോവിന്ദന്‍ നമ്പുതിരി അധ്യക്ഷനായിരുന്നു. എഴുത്തുകാരി ശ്രീജ നടുവം, ഇന്‍ക്‌സ്‌പെയര്‍ ബുക്‌സ് മാനേജിങ്ങ് ഡയരക്ടര്‍ ദീപ്തി പി എസ്, ഹാരിസ് സൈനുദീന്‍, ചന്ദ്രമൗലി കള്ളാര്‍ എന്നിവര്‍ സംസാരിച്ചു. കഥാകൃത്ത് ബിന്ദു ഹാര്‍നാഡ് എഴുത്തനുഭവം പങ്കു വെച്ചു. ജയരാജ് പി വി സ്വാഗതവും ഗോപി മുളവനൂര്‍ നന്ദിയും പറഞ്ഞു. കോയമ്പത്തൂര്‍ ഗവ:മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് ബിരുദം നേടിയ ഡോ. പി. അക്ഷയ്, കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ലഭിച്ച ഡോ. കെ.സുരാജ് മുണ്ടോട്ട്, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ വാരണാസി ഐഐടിയില്‍ നിന്നും ഫിസിക്‌സില്‍ ഉയര്‍ന്ന റാങ്കില്‍ ബിരുദാനന്ദ ബിരുദം കരസ്ഥമാക്കിയ പി എം പ്രണവ് കുമാര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
