ടാങ്കര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; വിദ്യാനഗര്‍ ബി.സി റോഡിലെ ഫ്‌ലക്‌സ് കട ഉടമ ഹനീഫയാണ് മരിച്ചത്

കാസര്‍കോട്: ടാങ്കര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
വിദ്യാനഗര്‍ ബി.സി റോഡിലെ ഫ്‌ലക്‌സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം. ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഹനീഫയെ നാട്ടുകാര്‍ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഭാര്യ: സിബിരിയ. മക്കള്‍: ഉസ്‌ന, ഇഷാം. ബാങ്കോട്ടെ പരേതരായ കാദറിന്റെയും ആയിഷയുടെയും മകനാണ് ഹനീഫ.

 

error: Content is protected !!