കരിന്തളം: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കാലിച്ചാമരം ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി പി എം രാജന് പരപ്പ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും ക്ഷീര സംഘം സെക്രട്ടറിമാരുടേയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി.മനോജ് കുമാര്‍ യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. ബളാംതോട് ക്ഷീര സംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബളാല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷോബി ജോസഫ്, പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ എബിന്‍ ജോര്‍ജ്, എസ്.എന്‍. ഷീന,ബളാല്‍ സെക്രട്ടറി അശോകന്‍,മാലക്കല്ല് സെക്രട്ടറി പി.കെ. ചാക്കോ,മാലോം സെക്രട്ടറി വിനോദ് കുമാര്‍,കുറുഞ്ചേരിത്തട്ട് സെക്രട്ടറി കെ. വേണു, പരപ്പ സെക്രട്ടറി കെ. ബാലകൃഷ്ണന്‍,ചിറ്റാരിക്കല്‍ സെക്രട്ടറി ബിജോ,രാജപുരം സെക്രട്ടറി പി കെ ബാലാമണി, ക്ഷീര വികസന യൂണിറ്റ് ക്ലാര്‍ക്ക് സോജിമോള്‍ പി. ജോര്‍ജ് , ബേളൂര്‍ സെക്രട്ടറി റീന, മണ്ഡപം സെക്രട്ടറി എന്‍.എ.മോഹനന്‍ വെസ്റ്റ് എളേരി സെക്രട്ടറി അനീസ് ജോബി തുടങ്ങിയവര്‍ സംസാരിച്ചു. കാലിച്ചാനടുക്കം സെക്രട്ടറി രജിത് കുമാര്‍ സ്വാഗതവും, കാവുംതല സെക്രട്ടറി റോഷ്‌നി നന്ദിയും പറഞ്ഞു.
