കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപി എം നേതാവുമായിരുന്ന പാലക്കുന്നിലെ പി ഇസ്മയില്‍ അന്തരിച്ചു

ഉദുമ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന പാലക്കുന്നിലെ പി ഇസ്മയില്‍ ( 89) അന്തരിച്ചു. കാസര്‍കോട് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി (എഡിഎം) വിരമിച്ച ശേഷമാണ് രാഷ്ടീയത്തിലേക്ക് വരുന്നത്. ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കറകളങ്ക വ്യക്തത്വത്തിന്റെ ഉടമ. ആളുകള്‍ ഇസ്മയില്‍ സര്‍ എന്നാണ് വിളിക്കുക. സിപിഐ എം ഉദുമ ഏരിയാകമ്മി റ്റിയംഗമായും പ്രവര്‍ത്തിച്ചു.
ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഉദുമ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് ആദ്യ അംഗം. പിന്നീട് പാലക്കുന്ന് ബ്ലോക്ക് ഡിവിഷനില്‍ നിന്നു മത്സരിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. ജില്ലയില്‍ അറിയപ്പെടുന്ന ചരിത്രാന്വേഷി കൂടിയായ അദ്ദേഹം ജില്ലയിലെ കോട്ടകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1995ലാണ് ജില്ലാപഞ്ചായ ത്തംഗമാകുന്നത്. 2000ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും. ഉദുമ, പള്ളിക്കര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. അന്ന് മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയായിരുന്നെങ്കിലും പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനവും നിലപാടും വ്യക്തിബന്ധവും വന്‍വിജയം സമ്മാനിച്ചു. ഡിഎഫ് സ്ഥാനാര്‍ഥി. ഇക്കാലയളവില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നട പ്പാക്കാനായി. ഭാര്യ: ബീഫാത്തിമ്മ സഹോദരങ്ങള്‍: പരേതരായ യൂസഫ് തഹസില്‍ദാര്‍, അബ്ബാസ് സിങ്കപ്പൂര്‍, അബ്ദുല്‍റഹിമാന്‍ ചാര്‍ളി, മുഹമ്മദ് മാങ്ങാട്, ആയിഷാബി കോട്ടക്കുന്ന്.

 

error: Content is protected !!