കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് പ്രതിഭ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം പ്രതിഭോത്സവം 2026 ഏപ്രില്‍ മുതല്‍ 2027 ഏപ്രില്‍ വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 19 ന് രാവിലെ 10ന് സംഘാടക സമിതി ചെയര്മാന് പി.കെ. നിഷാന്ത് പതാക ഉയര്‍ത്തും. വൈകിട്ട് വിളംബര ഘോഷയാത്ര.20ന് വൈകിട്ട് 6ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. പി.കെ. നിഷാന്ത് അധ്യക്ഷനാവും. സപ്ലിമെന്റ് പ്രകാശനം അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ നിര്‍വ്വഹിക്കും. അഡ്വ. കെ രാജ്മോഹന്‍, എന്‍ ബാലകൃഷ്ണന്, സി, കെ ബാബുരാജ്, രാജ്മോഹന്‍ നീലേശ്വരം, എ ശബരീശന്, ഒ.വി.സുനില്‍, പി അബൂബക്കര്‍, സി എച്ച് ശ്രീകാന്ത്, തുടങ്ങിയവര്‍ ആശംസകള്‍ നേരും. ഒ.വി.മോഹനന് സ്വാഗതവും ഒ വി അഖില്‍ നന്ദിയും പറയും. തുടര്‍ന്ന് ആലപ്പുഴ മരുതം തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം മാടന് മോക്ഷം.21 ന് വൈകിട്ട് 6ന് അനുമോദന ആദരസമ്മേളനം ഡോ.വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യും. സുമേഷ് പുളിക്കാല്‍ അധ്യക്ഷനാവും. വി സുകുമാരന്‍, എം രാജീവന്, സുമിതാ ബിജുരാജ് എന്നിവര്‍ ‘ ആശംസകള്‍ നേരും. എന്‍വി രജീഷ് സ്വാഗതവും സൗമ്യ ലതീഷ് നന്ദി പറയും. രാത്രി 7ന്
ഒഴിഞ്ഞവളപ്പിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാസന്ധ്യ.22 ന് വൈകിട്ട് 7 ന് മണിമുതല്‍ അഖില കേരള വടംവലി മത്സരം. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എംവി രതീഷ് ഉദ്ഘാടനം ചെയ്യും. എന്‍ വി പവിത്രന് ഞാണിക്കടവ് അധ്യക്ഷനാവും. ഒ വി ബീന സ്വാഗതവും സി സതീശന് നന്ദിയും പറയും.
23 ന് വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. പ്രദീപന് മരക്കാപ്പ് അധ്യക്ഷനാവും. എന്‍ പ്രിയേഷ്, ടിവി അഭിനന്ദ്, സിനി രമേശ് എന്നിവര്‍ ആശംസകള്‍ നേരും സി കെ ബാബുരാജ് സ്വാഗതവും കെ വിനോദ് നന്ദിയും പറയും. 6.30ന് മെഗാ ഫ്യൂഷന്‍ തിരുവാതിര, 7. 30ന് സംഗീതവിരുന്നില്‍
അലോഷിപാടും. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്മാന് പി.കെ. നിഷാന്ത് ,കണ്‍വീനര്‍ ഒ വി മോഹനന് ,പ്രദിപന്‍ മരക്കാപ്പ്’, എന്‍ വി രജീഷ്, എന്‍ വി പവിത്രന് ഞാണിക്കടവ് ,കെ.വിനോദ്, സി കെ.ബിജുരാജ്, ഒ.വി അഖില്‍ എന്നിവര്‍ സംബന്ധിച്ചു.
