കാഞ്ഞങ്ങാട് വൈ എം സി എ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈ എം സി എ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടികള്‍ കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപടവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സാജു തോമസ് അധ്യക്ഷം വഹിച്ചു. വൈ എം സി എ ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് സബ് റീജിയണ്‍ ചെയര്‍മാന്‍ സി എം ബൈജുവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ജനറല്‍ കണ്‍വീനര്‍ റോജി മാത്യുവും നേതൃത്വം നല്‍കി. പീറ്റര്‍ ചക്കുങ്കല്‍, കെ.കെ.സേവിച്ചന്‍, ലില്ലിക്കുട്ടി കൊടിയംകുന്നേല്‍, ജെയ്‌സണ്‍ തോമസ്, വിക്ടര്‍ കോടിമറ്റം, സോണി കാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ സ്വാഗതവും രാരിച്ചന്‍ പന്നകത്തില്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ജൂനിയര്‍ ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ സിയോണ സിനോജിനെയും മൂന്ന് ഗാനങ്ങള്‍ എഴുതി സംഗീതം നിര്‍വ്വഹിച്ച ലില്ലിക്കുട്ടി സേവിച്ചനെയും വൈ എം സി എ ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മാനുവല്‍ കുറിച്ചിത്താനത്തിനെയും ചടങ്ങില്‍ ആദരിച്ചു. പുതിയ ഭാരവാഹികള്‍: സി എ പീറ്റര്‍(പ്രസിഡണ്ട്), സെബാസ്റ്റ്യന്‍ കൊറ്റത്തില്‍(വൈസ് പ്രസിഡണ്ട്), രാരിച്ചന്‍ പന്നകത്തില്‍(ജനറല്‍ സെക്രട്ടറി), ജോജോ മാത്യു (സെക്രട്ടറി), രാജ് സെബാന്‍(ട്രഷറര്‍).

 

error: Content is protected !!