സഹകരണ വകുപ്പിന്റെയും ഹോസ്ദുര്‍ഗ്ഗ് ബാങ്കിന്റെയും നേതൃത്വത്തില്‍ ഓണച്ചന്തയ്ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: സഹകരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ബാങ്കിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. കല്ലൂരാവി ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍
പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.സുനില്‍ കുമാര്‍ ഓണച്ചന്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍.ആര്‍. ബിന്ദുമോള്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.അനിത നന്ദി പറഞ്ഞു.
ഭരണസമിതി അംഗങ്ങളായ എന്‍.കെ. രത്‌നാകരന്‍, ടി. കുഞ്ഞികൃഷ്ണന്‍,വി.വി. മോഹനന്‍ ., കെ.അബ്ദുള്‍ കരീം , പി.അബ്ദുള്‍ ഗഫൂര്‍ , എന്‍.പി അസീന, പി. സരോജ എന്നിവരും കെ.സി.ഇ.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഓണത്തിന്റെ ഐശ്വര്യവും സന്തോഷവും പങ്കുവെച്ച്, പൊതുജനങ്ങള്‍ക്ക് ആവശ്യമായ അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, മുളക്, കറിപ്പൊടികള്‍ തയ്യാറാക്കുന്നതിനാവശ്യമായ വിവിധ അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഓണച്ചന്തയില്‍ ലഭ്യമാണ്. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.

 

error: Content is protected !!