സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം വിമന്‍സ് സര്‍ക്കിള്‍ രൂപീകരിച്ചു;അന്തര്‍ദേശീയ പ്രസിഡന്റ് എം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു

നീലേശ്വരം സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണലിന്റെ പുതിയ ലീജിയനായ നീലേശ്വരം സീനിയര്‍ ചേംബര്‍ വിമന്‍സ് സര്‍ക്കിളിന്റെ ഉദ്ഘാടനം നടന്നു. ചടങ്ങിനോടനുബന്ധിച്ച് എഞ്ചിനീയര്‍ ഇന്ദുലേഖ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സീനിയര്‍ എം. വാസുദേവന്‍ മുഖ്യാതിഥിയായി. സീനിയര്‍ ചേംബര്‍ ജനറല്‍ ലീഗല്‍ കൗണ്‍സിലര്‍ സീനിയര്‍ സമ്പത്ത് കുമാര്‍, മുന്‍ പ്രസിഡന്റ് സീനിയര്‍ ഡോ. എ. മുരളീധരന്‍, വൈസ് പ്രസിഡന്റ് സീനിയര്‍ എം. നാരായണന്‍ നായര്‍, നീലേശ്വരം സീനിയര്‍ ചേംബര്‍ പ്രസിഡന്റ് സീനിയര്‍ അഡ്വ. ഈപ്പന്‍, പുതിയ ക്ലബ് പ്രസിഡന്റ് ഇന്ദുലേഖ ഗിരീഷ്, പ്രോഗ്രാം ഡയറക്ടര്‍ സീനിയര്‍ കെ. രാമകൃഷ്ണന്‍, സെക്രട്ടറി ഡോ. പ്രദീപ് കുമാര്‍, സുനില്‍രാജ്, ഡോ. രതീഷ്, നീലേശ്വരം സീനിയര്‍ ചേംബര്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സുലേഖ രാമകൃഷ്ണന്‍, പുതിയ ക്ലബ് സെക്രട്ടറി ഷീജ ഇ. നായര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. നീലേശ്വരം മടിക്കൈ പഞ്ചായത്തിലെ അസുഖബാധിതനായ ശ്രീ. കുഞ്ഞിക്കണ്ണന്റെ കുടുംബത്തിന് ധനസഹായം കൈമാറി. കൂടാതെ, നീലേശ്വരം നഗരസഭയിലെ അങ്കണവാടികളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടപ്പാക്കുന്ന ദന്താരോഗ്യ ബോധവത്കരണ പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു.
പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ്: ഇന്ദുലേഖ ഗിരീഷ്
വൈസ് പ്രസിഡന്റ്: ബിന്ദു മുരളീധരന്‍
സെക്രട്ടറി: ഷീജ ഇ. നായര്‍
ട്രഷറര്‍: ആനന്ദവല്ലി
ജോയിന്റ് സെക്രട്ടറി: ഉഷാദേവി.

 

error: Content is protected !!