എല്‍ ജി എം എല്‍ കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികള്‍: സി.കെ. റഹ്‌മത്തുള്ള (പ്രസിഡന്റ്), സി പി സുബൈര്‍ (ജനറല്‍ സെക്രട്ടറി), ടി.പി. ഫാറൂഖ് (ട്രഷറര്‍)

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം ലോക്കല്‍ സെല്‍ഫ് ഗവണ്‍മന്റ് മുസ്ലിം ലീഗിന്റെ കമ്മിറ്റി നിലവില്‍ വന്നു.പ്രസിഡന്റായി സി.കെ. റഹ്‌മത്തുള്ളയെയും, ജനറല്‍ സെക്രട്ടറിയായി സി.പി. സുബൈറിനെയും, ട്രഷററായി ടി.പി. ഫാറൂഖിനെയും സെവന്‍സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍,കുഞാമിന ,സഫീന ബളാല്‍ എന്നിവരെ വൈസ് പ്രസിഡെന്റായും ,ശ്രീരാമന്‍ ആവിയില്‍, വാഹിദ ടീചര്‍,സെറീന പരപ്പ എന്നിവരേയും തെരഞ്ഞെടുത്തു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ഇ .എ .ബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. ംണ്ഡല്‍ം പ്രസിഡെന്റ് ബഷീര്‍ വെള്ളിക്കോത്ത് അദ്യക്ഷത വഹിചു.ജനറല്‍ സെക്രടറി കെ.കെ. ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുറഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ പി.എം. ഫാറൂഖ്, താജുദ്ദീന്‍ പരപ്പ,ടി. അന്തുമാന്‍, എം.എസ്. ഹമീദാജി ,എം പി ജാഫര്‍,ശംസു ആവിയില്‍,ബഷീര്‍ ജിദ്,ഖാലിദ് അറബിക്കാടത്ത് എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!