മലയാള പുരസ്‌കാരം പ്രഖ്യാപിച്ചു; സംവിധായകന്‍ വിജേഷ് പാണത്തൂരിന് പ്രത്യേക പുരസ്‌കാരം

പാണത്തൂര്‍ : മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും, ഭാഷാ സ്‌നേഹികളെ ആദരിക്കുന്നതിന്നുമായി രൂപംകൊണ്ട മലയാള പുരസ്‌കാര സമിതി സംഘടിപ്പിക്കുന്ന പത്താമത് മലയാള പുരസ്‌കാരം 1202 പ്രഖ്യാപിച്ചു. കഥകളി, സാഹിത്യം, ചലച്ചിത്രം, നാടകം, നൃത്തം, ചിത്രകല, മാധ്യമപ്രവര്‍ത്തനം, പരിസ്ഥിതി പ്രവര്‍ത്തനം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ മികച്ച സംവിധായകനുള്ള പ്രത്യേക പുരസ്‌കാരമാണ് വിജേഷ് പാണത്തൂരിനെ തേടിയെത്തിയത്. ഏറെ ജനശ്രദ്ധ നേടിയ വിജേഷ് സംവിധാനം ചെയ്ത പ്രകമ്പനം എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ അടുത്തമാസം കൊച്ചിയില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

 

error: Content is protected !!