കാഞ്ഞങ്ങാട്: മേലാങ്കോട്ട് മേനപ്രം വേട്ടക്കൊരു മകന് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള ആദ്യ ഫണ്ട് ശേഖരണം ഉദ്ഘാടനം നടന്നു. നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷനായി. മേലാങ്കോട്ട് മാനാനിക്കുന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഭരണസമിതി അംഗങ്ങള്‍ ആദ്യ ഫണ്ട് നല്കി മാതൃക പ്രവര്‍ത്തനം നടത്തി. സാമ്പത്തിക കമ്മിറ്റി ചെയര്മാന് മോഹനന് മൊബ്ബാസ് ഫണ്ട് ഏറ്റുവാങ്ങി.
തുടര്‍ന്ന് മേലാങ്കോട്ട് ഗുളികന് ദേവസ്ഥാനം, ക്ഷേത്രം മാതൃസമിതി, സമീപ പ്രദേശങ്ങളിലെ നിരവധി ദേവസ്ഥാനം, തറവാട്ട് അംഗങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ നിരവധി ആളുകള്‍ ധനശേഖരണത്തില്‍ പങ്കാളികളായി. പ്രമുഖ വ്യവസായി വിജയന് എമിറേറ്റ് നെ ചടങ്ങില്‍ ആദരിച്ചു. ഡോ.എം ആര് നമ്പ്യാര്‍, വരദരാജപൈ മേലാങ്കോട്ട്, പി. അശോകന്, കെ. രാജഗോപാലന്‍, ബൈജു അതിയാമ്പൂര്, ജയശ്രീ രാഘവന് എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. രാധാകൃഷ്ണന് സ്വാഗതവും സുധീഷ് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു. ഡിസംബര്‍ മാസത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് 2027 ഏപ്രില്‍, മെയ് മാസത്തിലെ ശുഭ മുഹൂര്‍ത്തത്തില്‍ പുന പ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട ഉത്സവം നടത്തുന്നതിന്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ച പ്രവര്‍ത്തി ച്ചുവരികയാണ്.
