കാഞ്ഞങ്ങാട്: നാടകത്തെ ചേര്‍ത്തുനിര്‍ത്തുന്ന ആളുകളുടെ കൂട്ടായ്മയില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ അഞ്ചാമത് രസിക ശിരോമണി കോമന്‍ നായര്‍ നാടക പ്രതിഭ പുരസ്‌കാര സമര്‍പ്പണവും നാടക അവതരണവും നടന്നു എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു പുരസ്‌കാര സമര്‍പ്പണം നടത്തി. നാടക മേഖലയില്‍ നിരവധി വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ഉദിനൂര്‍ ബാലഗോപാലന്‍ രസിക ശിരോമണി കോമന്‍ നായര്‍ നാടക പ്രതിഭ പുരസ്‌കാരം ഏറ്റുവാങ്ങി. തീയറ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ മണി രാജ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായി. തിയറ്റര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഇ വി ഹരിദാസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. തിയറ്റര്‍ ഗ്രൂപ്പ് രക്ഷാധികാരികളായ രാജ്‌മോഹന്‍ നീലേശ്വരം, പ്രൊ: സി ബാലന്‍ , രസിക ശിരോമണി കോമന്‍നായരുടെ മകന്‍ സി കെ ശശി നമ്പ്യാര്‍, നാടകപ്രവര്‍ത്തകന്‍ ജെയിംസ് പോള്‍ എന്നിവര്‍ സംസാരിച്ചു.
തീയറ്റര്‍ ഗ്രൂപ്പ് സെക്രട്ടറി ബാലന്‍ പാക്കം സ്വാഗതവും ട്രഷറര്‍ സി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി തനിയെ, വിപരീതം എന്നീ നാടകങ്ങളും അരങ്ങേറി.
