കാസര്‍കോട്: വിദ്യാര്‍ത്ഥിനി പ്രസവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിന്റെ അന്വേഷണം കര്‍ണാടക വിട്ള പോലീസ് മഞ്ചേശ്വരം പോലീസിന് കൈമാറി. പീഡനം നടന്നത് മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു കെട്ടിടത്തില്‍ വെച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് പ്രതി. ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്നാണ് വിവരം. സെപ്റ്റംബര്‍ എട്ടിന് കോളേജില്‍ വെച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയും അന്നുതന്നെ പ്രസവിക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.
