ഹോസ്ദുര്‍ഗ് സബ് ജില്ല ശാസ്‌ത്രോത്സവത്തിന് തുടക്കം; ഹോസ്ദുര്‍ഗ് യു ബി എം ചര്‍ച്ച് എ എല്‍പി സ്‌കൂളില്‍ അഡ്വ.ഗോവിന്ദന്‍ പള്ളിക്കപ്പില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സബ് ജില്ല ശാസ്‌ത്രോത്സവ ത്തിന് തുടക്കമായി. അതിഥേയത്വം വഹിക്കുന്ന
ഹോസ്ദുര്‍ഗ് യു ബി എം ചര്‍ച്ച് എ എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ.ഗോവിന്ദന്‍ പള്ളിക്കപ്പില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാനുംനഗരസഭ അധ്യക്ഷനുമായ വി.വി. രമേശന്‍ അധ്യക്ഷനായി. നഗരസഭ വൈസ് പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എം സുമതി, ഫൗസിയ ഷെരീഫ്, പി വി ചന്ദ്രന്‍, രാജന്‍ അത്തിക്കോത്ത്, ദുര്‍ഗ ഹയര്‍ സെക്കന്റി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പ്രഭാകരന്‍ അവതാര്‍, അരവിന്ദന്‍ മാസ്‌ററര്‍ ,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ എം ടി രാജീവന്‍ സ്വാഗതവും ഹോസ്ദുര്‍ഗ് എ. ഇ ഒ . കെ . സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി. എച്ച്. എസ്.എസ് ബല്ല ഈസ്റ്റ്,എ സി കെ എന്‍ എസ് ജി യുപി സ്‌കൂള്‍ മേലാങ്കോട്ട് എന്നീ സ്‌കൂളുകള്‍ സഹഅതിഥേയത്വം വഹിക്കുന്നത്. ശാസ്‌ത്രോത്സവത്തിലെ പ്രധാന ഇനങ്ങളായ പ്രവൃത്തി പരിചയ മേള കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലും, ഗണിത മേളയും ഐടി മേളയും ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ് സ്‌കൂളിലും, സയന്‍സ് മേള എ സി കെ എന്‍ എസ് ജി യു.പി.എസ്. മേലാങ്കോട്ട് വെച്ചും, സാമൂഹ്യ ശാസ്ത്ര മേള യു.ബി എം. സി എ എല്‍ പി സ്‌കൂളിലും വെച്ചുമാണ് നടക്കുന്നത്. 82 സ്‌കൂളില്‍ നിന്നായി 3300ഓളം മത്സരാര്‍ത്ഥികളാണ് ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്. 26ന് വൈകിട്ട് 5 നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും ചെയര്‍മാന്‍ വി. വി. രമേശന്‍ അധ്യക്ഷനാകും.

 

error: Content is protected !!