പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്താന്‍ പഞ്ചായത്തുകള്‍ തയ്യാറാകണം: ബി എം എസ്

കോട്ടപ്പാറ : തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമായ ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍ (വിബിജി റാംജി ) നടപ്പില്‍ വരുത്താന്‍ പഞ്ചായത്തുകള്‍ തയ്യാറാകണമെന്നും
വര്‍ഷം പകുതി പിന്നിട്ടിട്ടും തൊഴില്‍ ആരംഭിക്കാത്തത് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
വര്‍ദ്ധിപ്പിച്ച 125 തൊഴില്‍ദിന ആനുകൂല്യവും കൂലിവര്‍ദ്ധന വഴിയുള്ള ആനുകൂല്യവും, ഇതു മൂലം തൊഴിലാളിക്ക് ലഭിക്കാതെ പോകുന്നു. അടിയന്തിരമായി ത്രിതല പഞ്ചായത്തുകള്‍ പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ് മടിക്കൈ മേഖല സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
കോട്ടപ്പറയില്‍ നടന്ന സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. വി. ബാബു ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് രാമചന്ദ്രന്‍ വാഴക്കോട് അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ജി. അജിത് കുമാറിനെ അനുസ്മരിച്ച് കെ എസ് ടി എംപ്ലോയീസ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജയകുമാര്‍ നെല്ലിത്തറ
പ്രഭാഷണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം കെ. ശോഭന, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം
ശ്രീജിത്ത് പറക്കളായി, എ .വേലായുധന്‍, സുലോചന കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി കെ. തമ്പാനും വരവ് ചില കണക്ക് ട്രഷറര്‍ എന്‍ നാരായണനും പ്രമേയം ലീല കാനത്തിലും അവതരിപ്പിച്ചു.
സമാരോപ് പ്രഭാഷണവും ഭാരവാഹി പ്രഖ്യാപനവും ജില്ലാ വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ് നിര്‍വഹിച്ചു.
സെക്രട്ടറി കെ. തമ്പാന്‍ സ്വാഗതവും രാമചന്ദ്രന്‍ തട്ടുമ്മല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രാമകൃഷ്ണന്‍ വാഴക്കോട് (പ്രസിഡന്റ്), തമ്പാന്‍ പറക്കളായി, ഗംഗാധരന്‍ പറക്കളായി, ഗിരീഷ് അട്ടേങ്ങാനം, സുനില്‍ മീങ്ങോത്ത്,
സുലോചന കോട്ടപ്പാറ എം.തമ്പാന്‍ വാഴക്കോട് (വൈസ് പ്രസിഡന്റുമാര്‍), രാമചന്ദ്രന്‍ തട്ടുമ്മല്‍ (സെക്രട്ടറി),
വിജയകുമാരി, സുജീന്ദ്രന്‍ , ഉണ്ണി വാഴക്കോട്, വിമല്‍ പൊള്ളക്കട, കുമാരന്‍ വാഴക്കോട്, അനീഷ് പറക്കളായി,
(ജോയിന്റ് സെക്രട്ടറിമാര്‍), എന്‍. നാരായണന്‍ വാഴക്കോട് (ട്രഷറര്‍) എന്നിവരെ
തെരഞ്ഞെടുത്തു.

 

error: Content is protected !!