പരപ്പ : പട്‌ളത്ത് വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ മുന്‍ പ്രമോട്ടര്‍ക്ക് ഗുരുതര പരിക്ക്. പട്‌ളം സ്വദേശി കണ്ണന്‍ (48) ആണ് വാക്കത്തി കൊണ്ട് വെട്ടേറ്റത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന്റെ മരുമകന്‍ ദിനേശനാണ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് ബാനം ചെന്നക്കോട് നിന്നും പിടികൂടി.
