കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷനിന്റെ മുഖച്ഛായ ആറുമാസത്തിനകം മാറ്റും: പാലക്കാട് ഡിവിഷന്‍ ഡി.ആര്‍.എം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷന്റെ മുഖച്ഛായ ആറുമാസത്തിനുള്ളില്‍ മാറ്റുമെന്ന് പാലക്കാട് ഡിവിഷണല്‍ മാ നേജര്‍ മധുക്കര്‍ റൗട്ട് പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷനില്‍ പുതുതായി പൂര്‍ത്തിയാവുന്ന നടപാലം അടക്കമുള്ള പ്രവര്‍ത്തികള്‍ നേരിട്ട് കണ്ട് വിലയിരുത്താ നെത്തിയതായിരുന്നു അദ്ദേഹം. മുന്നാമത്തെ പ്ലാറ്റ് ഫോമില്‍ പ്രവേശന കവാടം ഒരുക്കു മെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രണ്ട് പ്ലാറ്റ് ഫോമുകളിലും മേല്‍ക്കുര കൂടുതല്‍ സ്ഥല ത്തേക്ക് നീട്ടും. ഒന്നാമത്തെ പ്ലാറ്റ് ഫോമിന്റെ വീതി കൂട്ടും. പുതിയ ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും. മൂന്നാമതൊരു ലിഫ്റ്റ് സംവിധാന മൊരുക്കും. മൂന്നാം പ്ലാറ്റ് ഫോമിനടുത്ത് ഓട്ടോ റിക്ഷ പാര്‍ക്കിംഗടക്കമുള്ള സംവിധാന മൊരുക്കും. അവി ടെയുള്ള റോഡില്‍ വിളക്കുകള്‍ അടക്കം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇപ്പോള്‍ ആഴ്ചയിലുള്ള കാഞ്ഞങ്ങാട് നിര്‍ത്തുന്ന 16329 നാഗര്‍ കോവില്‍ മംഗ്ലൂരു അമൃത് ഭാരത് എക്സ്പ്രസ് ദിവസവുമാക്കാന്‍ ശ്രമിക്കുമെന്നും ഡി.ആര്‍.എം പറഞ്ഞു. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ യൂ സേഴ്സ് കണ്‍സള്‍ട്ടീവ് അംഗം പി.എം നാസര്‍, കാഞ്ഞങ്ങാട് ഡവലപ് മെന്റ് ഫോറം ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ സത്താര്‍ ആവിക്കര, തോമസ് ആവിക്കര എന്നിവര്‍ ഡി.ആര്‍.എമിനെ സ്വീകരിക്കാനുണ്ടായിരുന്നു.

 

error: Content is protected !!