രാജേഷ് വാര്യര്‍ രചിച്ച രാമസവിധേ പുസ്തകം പ്രകാശനം ചെയ്തു

അഴിക്കോട് : കവിയും പ്രഭാഷകനുമായ രാജേഷ് വാര്യര്‍ രചിച്ച രാമസവിധേ എന്ന രാമായണ വ്യാഖ്യാന പുസ്തകം പ്രകാശനം ചെയ്തു. അഴീക്കോട് ചെമ്മരശ്ശേരിപ്പാറ പുതിയ ഭഗവതി കാവില്‍ നടന്ന പരിപാടി പത്മശ്രീ എസ്. ആര്‍. ഡി പ്രസാദ്, ഡോ. ടി.കെ ജയരാജിന് നല്‍കി പ്രകാശനം ചെയ്തു.
അന്തരീക്ഷ പഠന ശാസ്ത്രജ്ഞന്‍ ഡോ . എം.കെ. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. രാജേഷ് വാര്യര്‍ പൂമംഗലം,
ഡോ. ടി.കെ. ജയരാജ് ,
ഒ അശോക് കുമാര്‍, പി. രമേശന്‍ , സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടര്‍
ഡോ. സഞ്ജീവന്‍ അഴീക്കോട് എന്നിവര്‍ സംസാരിച്ചു. രാമായണത്തെ അധികരിച്ച്
രാജേഷ് വാര്യര്‍ രചിച്ച
ഈ വ്യാഖ്യാന പുസ്തകം മുപ്പത്തി ഒന്നു ദിവസത്തെ വായനാ ക്രമത്തില്‍ തയ്യാറാക്കപ്പെട്ടതാണ്. കൈരളീ ബുക്‌സാണ് പ്രസാധകര്‍.

 

error: Content is protected !!