കാഞ്ഞങ്ങാട്: ക്ഷേത്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ വിഭാവനം ചെയ്ത ഒരടി ഭൂമി സമര്‍പ്പണ നിധിയുടെ സമാപന നറുക്കെടുപ്പിന്റെ ഉദ്ഘാടനം ശിശു രോഗ വിദഗ്ധന്‍ ഡോക്ടര്‍ എ.സി. പത്മനാഭന് നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ. വി.ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ആതുര ശുശ്രൂഷ രംഗത്തെ സംഭാവനകളെ മാനിച്ചും സമര്‍പ്പണ കര്‍മ്മങ്ങളോടുള്ള ബഹുമാനാ ര്ത്തവും ഡോ. എ.സി. പത്മനാഭനെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ വി ലക്ഷ്മണന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല ഡോ. ഗോപികുമാര്‍, അഡ്വ. പി. അരവിന്ദന്, കെ വേണുഗോപാലന്‍ നമ്പ്യാര്‍, ഡോ. വിജയന് കുമ്പള ഫാര്‍മസി, ബാബു രാജേന്ദ്ര ഷേണായി, പി.ദാമോദര പണിക്കര്‍ കാഞ്ഞങ്ങാട്, കെ. വി. ഗണേശന് ജനാര്ദ്ദനന് കുന്നരുവത്ത്, എ. വി. കുഞ്ഞികണ്ണന്‍ അരയവളപ്പ്, നാരായണി കുഞ്ഞിരാമന്, ശോഭന നായര്‍, അജിത് കുമാര്‍ കുന്നരുവത്ത് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി കെ.അശോകന് സ്വാഗതവും ട്രഷറര്‍ മഹേഷ് നന്ദിയും പറഞ്ഞു പ . നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനദാനവും പ്രോത്സാഹന സമ്മാന വിതരണവും വിവിധ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.
