നെല്ലിത്തറ : തേജസ്വിനി സഹോദയ സിബിഎസ്ഇ സ്കൂള്‍ കോംപ്ലക്സ് കാഞ്ഞങ്ങാട് ജില്ലാതല ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ നടന്നു.ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി ജയകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തു. പതിനാല് വിദ്യാലങ്ങളില്‍ നിന്നായി നൂറോളും കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.ചിന്മയ വിദ്യാലയം പയ്യന്നൂര്‍ ചാമ്പ്യന്മാരായി. ചിന്മയ വിദ്യാലയ കാസര്‍കോട് രണ്ടാസ്ഥാനം നേടി. സ്കൂള്‍ പ്രധാനധ്യാപിക എച്ച്. ഭവ്യ മത്സരങ്ങള്‍ നേതൃത്വം നല്കി.
