കാഞ്ഞങ്ങാട് :ഹൊസ്ദുര്‍ഗ് കോടതി സമുച്ചയം പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് ആള് ഇന്ത്യ ലോയേഴ്സ് യൂണിയന് കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് കോടതി സമുച്ചയത്തിലെ പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തണമെന്നും കാഞ്ഞങ്ങാട്ട് അഡീഷണല്‍ ജില്ലാ കോടതി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എന്‍ സി മോഹനന് ഉദ്ഘാടനം ചെയ്തു. എ ജി നായര്‍ അധ്യക്ഷനായി. കെ വിജയകുമാര്‍, കെ കെ നാസര്‍, സി വിനോദ് കുമാര്‍, കെ ശശീന്ദ്രന്, പി ബിന്ദു, കെ ദിനേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി വേണുഗോപാലന്‍ റിപ്പോര്‍ട്ടും എന്‍ സിന്ധു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പി അപ്പുക്കുട്ടന് സ്വാഗതവും എന്‍ സുധീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ആദര സമ്മേളനം മുന്‍ എംഎല്‍എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷക വൃത്തിയില്‍ 50വര്‍ഷം പൂര്‍ത്തിയാക്കിയ പി അപ്പുക്കുട്ടന്, കെ ജി നായര്‍ എന്നിവരെ ആദരിച്ചു. പതാക ഉയര്‍ത്തല്‍, സ്വാഗത നൃത്ത ശില്പം എന്നിവയും നടന്നു. ഭാരവാഹികള്‍ :എ ജി നായര്‍ (പ്രസിഡന്റ് ), രേണുക ദേവി തങ്കച്ചി, ടി ശ്യാമള ദേവി (വൈസ് പ്രസിഡന്റുമാര്‍ ), പി വേണു ഗോപാലന് (സെക്രട്ടറി ), പി രാഘവന്, എന്‍ സുധീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), പി ബിന്ദു (ട്രഷറര്‍ ).
