കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. മീനാപ്പിസ് പള്ളി ക്വാര്‍ ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്നാട് ചിന്ന സേലത്തെ കൊളഞ്ചി (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ കൊളവയല്‍ ഇട്ടമ്മലിലാണ് അപകടം. റോഡരികിലൂടെ സൈക്കിളില്‍ സഞ്ചരിക്കവെ ഇഖ്ബാല്‍ സ്‌കൂള്‍ ഭാഗത്ത് നിന്നും അജാനൂര്‍ കടപ്പുറം ഭാഗത്തേക്ക് ഓടിച്ച സ്‌കൂട്ടര്‍ ഇടിക്കുകയായിരു ന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്റെ പേരില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
