ജില്ലാ ആശുപത്രി റോഡ്: പ്രശ്‌ന പരിഹാരത്തിന് വഴി തെളിയുന്നു

കാഞ്ഞങ്ങാട്: ദേശീയപാത 66-ല്‍ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന വഴിയില്‍ നിലനില്‍ക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ക്കും അനുബന്ധ ബുദ്ധിമുട്ടു കള്‍ക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലുകള്‍ക്ക് ഫലം കാണുന്നു. പ്രശ്‌നപരിഹാരത്തിനു ള്ള സാധ്യതകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച കള്‍ നടന്നതോടെ പരിഹാരത്തിന് വഴി തുറന്നു.
കാഞ്ഞങ്ങാട് എം. എല്‍ എ അഡ്വ. ഗോവിന്ദന്‍ പ ള്ളിക്കാപ്പില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നത്.
ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ദേശീയപാത അ തോറിറ്റി, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, ജില്ലാ ആശുപത്രി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് മുന്നോടിയായി ദേശീയപാത 66-ല്‍ ജില്ലാ ആശുപത്രിക്ക് സമീ പത്തെ പ്രദേശങ്ങളില്‍ ജ നപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്ഥലപരിശോധ നയും നടത്തി.
ആശുപത്രിയിലേക്കുള്ള
പ്രവേശനത്തിന് നിലവിലുള്ള തടസ്സങ്ങള്‍, വാഹന ഗതാഗതത്തിലെ പ്രയാസങ്ങള്‍, രോഗികള്‍ക്കും കൂ ട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും നേരിടുന്ന ബു ദ്ധിമുട്ടുകള്‍ എന്നിവ പരിശോധിച്ചു.
ദേശീയപാത അതോറിറ്റിയെ പ്രതിനിധീകരിച്ച് സൈറ്റ് എഞ്ചിനിയര്‍ ഹര്‍ കേഷ് മീണ, ലൈസണ്‍ ഓ ഫീസര്‍ കെ. സേതുമാധവന്‍ നായര്‍, റസിഡന്ററ് എന്‍ജിനീയര്‍ യോഗേന്ദ്രപ്പ, നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികളായ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡി. സുധാകരന്‍, സേഫ്റ്റി മാനേജര്‍ വിജയ് റാത്തോ ഡ്, സര്‍വ്വേ മാനേജര്‍ എം. പ്രദീപ് മോഹന്‍, ലെയിസ ഓഫിസര്‍ ടി. മാധവന്‍ എ
ന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചേര്‍ന്ന യോഗ
ത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ,ജില്ലാ പഞ്ചാ യത്തംഗം കെ.സബീഷ്, കാഞ്ഞങ്ങാട് നഗരസഭവൈസ് ചെയര്‍മാന്‍ ലതാ ബാലകൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍മാരായ എം.പ്രശാന്ത്, രാജന്‍ അത്തി ക്കോത്ത്, കെ. വി രതീഷ് , രേഷ്മ രാജന്‍, കാഞ്ഞങ്ങാട് ട്രാഫിക് സബ് ഇന്‍സ് പെക്ടര്‍ പി. ജയരാജന്‍, അ സിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു വര്‍ഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി .ജിജ തുടങ്ങിയവര്‍ പ
ങ്കെടുത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി കളെ പ്രതിനിധീകരിച്ച്
അഡ്വ. കെ. രാജ്മോഹന്‍, അ ഡ്വ. പി.വി. സുരേഷ്, എന്‍. ബാലകൃഷ്ണന്‍, കെ. മുഹമ്മദ് കുഞ്ഞി, പി.പി. രാജു, കെ.എസ്. പീറ്റര്‍, അഡ്വ.
കെ.വി. രാമചന്ദ്രന്‍, സി.വി. തമ്പാന്‍, അഡ്വ. നിസാം ഫ ലാഹ്, വിനോദ് കുമാര്‍, ഷാജി മാവുങ്കാല്‍, ശശിധ രന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.ജില്ലാ ആശുപത്രിയിലേ ക്ക് രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും മറ്റ് വാഹ നങ്ങള്‍ക്കും സുഗമമായി എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ സ്ഥിരമായ പ്ര വേശന സംവിധാനം ഉറപ്പാ ക്കുന്നതിനുള്ള തുടര്‍നടപ ടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ബന്ധപ്പെട്ട വര്‍ അറിയിച്ചു.
ജനപ്രതിനിധികളും വി വിധ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് വിഷയത്തില്‍ ഇട പെട്ടതോടെ ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഉണ്ടായിരിക്കുന്നത്.

 

error: Content is protected !!