കാഞ്ഞങ്ങാട് നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക മാവുങ്കാലിലെ കെ.സ്മിത ദേവദാസ് അന്തരിച്ചു

മാവുങ്കാല്‍: മാവുങ്കാല്‍ ടൗണിലെ ദേവസ്മിതത്തില്‍ താമസിക്കുന്ന കെ.സ്മിത ദേവദാസ് (44) അന്തരിച്ചു.
കാഞ്ഞങ്ങാട് നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ്. വി എം പുഷ്പയുടെയും പരേതനായ വി.കുഞ്ഞിരാമന്റെയും മകളാണ്. ഭര്‍ത്താവ് ദേവദാസ് (അധ്യാപകന്‍, ഗവ. എല്‍.പി. സ്‌കൂള്‍ മാടായി സൗത്ത് ).ഏകമകള്‍ : ദിയദാസ് (പ്ലസ് ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ : ഡോ.ഗീത , സന്തോഷ് (കാനഡ). സംസ്‌കാരം ഇന്ന് രാവിലെ 11ന് തുളിച്ചേരി സമുദായ സ്മശാനത്തില്‍.

 

error: Content is protected !!