കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മല്‍ ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്ര മേല്‍ശാന്തി നാരായണന്‍ പണ്ടാരത്തായര്‍ ഭദ്രദീപം കൊളുത്തിയ തോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കമായി. രാമകൃഷ്ണന്‍ കൊത്തിക്കാലിന്റെ നേതൃത്വത്തിലാണ് രാമായണ പാരായണം നടക്കുന്നത്.ജനറല്‍ സെക്രട്ടറി പി. വി. പ്രകാശന്‍ കാര്യപരിപാടികള്‍ വിശദീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.അശോകന്‍ മേലാങ്കോട്ട്, വൈസ് പ്രസിഡന്റുമാരായ എന്‍ജിനീയര്‍ ശരത് കുമാര്‍ കടവത്ത്, എം. ബാലകൃഷ്ണന്‍, ഖജാന്‍ജി ബി. രാമകൃഷ്ണന്‍, ഗുരുസ്വാമി രാഘവന്‍ പനക്കൂ ല്‍, സുരേഷ് പടിഞ്ഞാറേക്കര, ശ്രീജിത്ത് കടവത്ത്, വി. രാധാകൃഷ്ണന്‍, സുനില്‍കുമാര്‍, ഷാജി, വത്സലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
