കാഞ്ഞങ്ങാട്: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊളവയല്‍ ഭഗിനി നിവേദിത ബാലഗോകുലം ‘ദശപുഷ്പങ്ങള്‍ തേടി’ പഠനയാത്ര സംഘടിപ്പിച്ചു. ശീപോതി ഒരുക്കലില്‍ ഒഴിച്ചുകൂടാനാവാത്ത ദശപുഷ്പങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും തലമുറകളായി കൈമാറി വന്ന അറിവുകളും നല്ല ശീലങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രകൃതിയും ആരോഗ്യവും പ്രാര്‍ത്ഥനയും ഒന്നായി ചേരുന്ന ജീവിതദര്‍ശനം കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബാലഗോകുലം രക്ഷാധികാരി ഡോ. മാളവിക വിജയന്‍ കുട്ടികള്‍ക്ക് ദശപുഷ്പങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. താലൂക്ക് സഹ. ഭഗിനി പ്രമുഖ കെ വി .അനാമിക , മണ്ഡല്‍ സഹ ഭഗിനി പ്രമുഖ സൂര്യനന്ദ, ബാലഗോകുലം രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
