കാഞ്ഞങ്ങാട്:ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ അംഗീകാരത്തോടെ ജില്ലാ വടംവലി അസോസിയേഷനും കലിച്ചാനടുക്കം ജി. എച്ച്. എസുംസംയുക്തമായി സംഘടിപ്പിക്കുന്ന 37ത് കാസര്‍കോട് ജില്ലാ അണ്ടര്‍ 13, 15 (ബോയ്‌സ് ആന്റ് ഗേള്‍സ്) വടംവലി ചാമ്പ്യന്‍ഷിപ്പ് 24 ന് കലിച്ചാനടുക്കം ജി. എച്ച്. എസില്‍ വെച്ച് നടക്കും. ചാമ്പ്യന്‍ഷിപ്പ് വിജയത്തിനുള്ള സംഘാടകസമിതി രൂപീകരണയോഗം നടന്നു. കലിച്ചാനടുക്കം ജി. എച്ച്. എസ്.എച്ച് എം.കെ. സന്തോഷ് അധ്യക്ഷനായി.പിടിഎ പ്രസിഡന്റ് രമ്യ ഗിരീഷ്,വടംവലി അസോസിയേഷന്‍ ജില്ലാ എസ്‌ക്യൂട്ടീവ് മനോജ് കുമാര്‍ ബാനം, എസ്. എം. സി. ചെയര്‍മാന്‍ കെ. വി. കുഞ്ഞികണ്ണന്‍ സീനിയര്‍ അസിസ്റ്റന്റ് കെ. വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി രമ്യ ഹരീഷ് (ചെയര്‍മാന്‍), കെ. സന്തോഷ് (കണ്‍വീനര്‍).അണ്ടര്‍ 13 ഗേള്‍ഡ് 340, ബോയിസ് 380, അണ്ടര്‍ 15 ഗേള്‍ഡ് 360, ബോയിസ് 440 കിലോ വിഭാഗങ്ങളി ലാണ് മല്‍സരം നടക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 400 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. രജിസ്‌ട്രേഷന് : 8138817024, 9495777710.
